അഷറഫലി, മുഹമ്മദ് ഹാരിസ്
Posted On
date_range Updated On
date_range എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കടത്തിയ എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. മംഗൽപാടി ബന്തിയോട് അഡ്ക സ്വദേശികളായ എച്ച്. അഷറഫലി (35), മുഹമ്മദ് ഹാരിസ് (25) എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നടപ്പിലാക്കിവരുന്ന ഓപറേഷൻ ക്ലീൻ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീശനും സംഘവും ഞായറാഴ്ച പുലർച്ചെ 2.30ന് കാഞ്ഞങ്ങാട് നടത്തിയ പരിശോധനക്കിടെയാണ് പ്രതികൾ കുടുങ്ങിയത്. പൊലീസുകാരായ ജ്യോതിഷ്, ഷൈജു, രതീഷ്, അബൂബക്കർ കല്ലായി, നികേഷ് എന്നിവരാണ് കഞ്ചാവ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.