Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: 71കാരന് മൂന്നു വർഷം തടവ്
കാഞ്ഞങ്ങാട്: 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 71കാരന് മൂന്നു വർഷം തടവും 20,000 രൂപ പിഴയും. കൊന്നക്കാട് കെ.കെ. നഗർ കുറ്റിയിൽ കെ.വി. മാത്യുവിനെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് പ്രത്യേക കോടതി ജഡ്ജി സി. സുരേഷ്‌കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം അധികതടവും അനുഭവിക്കണം. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ പി. ബാബുമോനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.