Posted On
date_range Updated On
date_range ശസ്ത്രക്രിയയിൽ ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: മുഴ മാറ്റൽ ശസ്ത്രക്രിയക്ക് വിധേയായ യുവതിയുടെ ഓവറി മുഴുവനായും നീക്കം ചെയ്തെന്ന പരാതിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടച്ചേരി പത്മ ക്ലിനിക്കിലെ ഡോക്ടർ രേഷ്മ സുവർണക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. അജാനൂർ കാറ്റാടിയിലെ എസ്.കെ. സുർജിത്തിന്റെ ഭാര്യ കെ.കെ. ആതിരയുടെ (20) പരാതിയിലാണ് കേസ്.
വലതു ഭാഗം ഓവറിയിൽ മുഴ നീക്കം ചെയ്യുന്നതിന് പത്മപോളിക്ലിനിക്കിൽ വെച്ച് ഡോ. രേഷ്മ സുവർണ സർജറി നടത്തുന്നതിനിടെയുണ്ടായ അശ്രദ്ധ മൂലം യുവതിയുടെ വലതു ഭാഗം ഓവറി മുഴുവനായും നീക്കം ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.