Posted On
date_range Updated On
date_range വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയിൽനിന്ന് 16 ലക്ഷം തട്ടിയെടുത്തെന്ന് പരാതി
കാഞ്ഞങ്ങാട്: യു.കെയിലേക്ക് വിസ വാഗ്ദാനംചെയ്ത് യുവതിയിൽനിന്ന് 16,80,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസ്. ചിറ്റാരിക്കാലിലെ ജെയിസൺ ജെയിംസിന്റെ ഭാര്യ ദിവ്യ പി. തോമസിന്റെ (32) പരാതിയിൽ നടുവിൽ വെല്ലാടിലെ ജോസഫ് (38), ചിറ്റാരിക്കാലിലെ നിധിൻ പി. ജോയി (34) എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. 2023 നവംബർ ഏഴു മുതൽ പല തവണകളിലായാണ് യുവതി പണം നൽകിയത്. വിസ നൽകാതെയും പണം തിരികെനൽകാതെയും വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.