സീതാരാമ ഷെട്ടി
Posted On
date_range Updated On
date_range സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവർ പിടിയിൽ
ബദിയടുക്ക: സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ ബസ് ഡ്രൈവര്‍ എക്സൈസിന്റെ പിടിയിലായി. ബേള വിഷ്ണുമൂര്‍ത്തി നഗറിലെ സീതാരാമ ഷെട്ടിയെയാണ്(48) 16.92 ലിറ്റര്‍ കര്‍ണാടക മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി നീര്‍ച്ചാലില്‍നിന്നാണ് സീതാരാമ ഷെട്ടിയെ എക്സൈസ് പിടികൂടിയത്.
ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍നിന്ന് രണ്ട് ബോക്സുകളിൽ സൂക്ഷിച്ച 180 മില്ലി ലിറ്ററിന്റെ 92 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്. കാസര്‍കോട്-മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണ് സീതാരാമഷെട്ടി. നീര്‍ച്ചാല്‍ കോളനിയിലേക്കാണ് വിൽപനക്കായി സ്‌കൂട്ടറില്‍ മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.