സാങ്കേതികാനുമതിയായി

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പാണത്തൂർ റോഡിൽ പൂടങ്കല്ല് മുതൽ ചെറങ്കടവ് വരെയുള്ള 18 കിലോമീറ്റർ ഭാഗം മെക്കാഡം ടാർ ചെയ്ത് നവീകരിക്കുന്നതിനുള്ള . 59.94 കോടി രൂപയാണ് അടങ്കൽ തുക. കഴിഞ്ഞ ജൂൺ 29ന് കിഫ്ബി അംഗീകാരം നൽകിയ റോഡി​‍ൻെറ തുടർനടപടികൾ ചില സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെടുകയുണ്ടായി. മന്ത്രി ഇ.ചന്ദ്രശേഖര​‍ൻെറ നേരിട്ടുള്ള ഇടപെടലാണ് തടസ്സങ്ങൾ നീങ്ങാൻ കാരണമായത്. രണ്ടാഴ്ചക്കകം ടെൻഡർ പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT