വിധവകൾക്ക് ചിറകുനൽകുന്ന 'കൂട്ട്' പദ്ധതിക്ക് അഞ്ചുലക്ഷം

കാസർകോട്‌: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി സംസ്ഥാനത്ത് ആദ്യമായി ആവിഷ്കരിച്ച 'കൂട്ട്' പദ്ധതിക്ക് സർക്കാർ അഞ്ചുലക്ഷം രൂപ അനുവദിച്ചു. കാസർകോട് ജില്ല ഭരണകൂടത്തി​െൻറയും വനിത സംരക്ഷണ വിഭാഗത്തി​െൻറയും നേതൃത്വത്തിലാണ്, ജില്ലയിലെ സാമൂഹിക സാമ്പത്തിക പ്രത്യേകതകൾ ഉൾക്കൊണ്ട് 'കൂട്ട്' പദ്ധതി ആവിഷ്കരിച്ചത്. സമഗ്ര വിവരശേഖരണത്തിന് സർവേ നടത്താൻ മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവ വികസിപ്പിക്കുന്നതിന് രണ്ടു ലക്ഷം, ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം, വിധവ പുനർവിവാഹ പ്രോത്സാഹന നടപടികൾക്ക് രണ്ടു ലക്ഷം എന്നിങ്ങനെ മൊത്തം അഞ്ചുലക്ഷം രൂപ വിനിയോഗിക്കുന്നതിനാണ് സാമൂഹിക നീതി വകുപ്പ് ഭരണാനുമതി നൽകിയത്.

എല്ലാ ജില്ലകളിലും വിധവ സെൽ ആരംഭിക്കണമെന്ന് മറ്റൊരു കേസിൽ വിധി പറയുന്നതിനിടെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് കാസർകോട്ടും ആരംഭിച്ചത്. എന്നാൽ, കലക്ടർ ഡോ. ഡി. സജിത് ബാബു മുൻകൈയെടുത്ത് പുതിയ ആശയങ്ങളോടെ 'കൂട്ട്' പദ്ധതി നടപ്പാക്കുകയായിരുന്നു.

ഭർത്താവ് മരിച്ചവർ, ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവിനെ കാണാതായവർ തുടങ്ങി നിരാലംബരായ വിധവകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും താൽപര്യമുള്ളവരുടെ പുനർവിവാഹത്തിനും സഹായകമാകുന്ന പദ്ധതിയിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡ് തലത്തിൽ വിവരശേഖരണമാണ് ആദ്യഘട്ടം. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. ഇതിനായി ആശ വർക്കർമാരെയാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തിൽ അവർക്ക് ജോലി ഭാരമേറിയതോടെ അംഗൻവാടി ജീവനക്കാരെ ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. അനുമതി ലഭിക്കുന്ന മുറക്ക് വിവരശേഖരണം ആരംഭിക്കുമെന്ന് ജില്ല വനിത സംരക്ഷണ ഓഫിസർ എം.വി. സുനിത 'മാധ്യമ'ത്തോടു പറഞ്ഞു.

വിധവകളുടെ വ്യക്തിഗത വിവരങ്ങൾ, കുടുംബം, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യനില, പുനർവിവാഹത്തിനുള്ള താൽപര്യം, ആശ്രിതരായി അസുഖബാധിതരായ മക്കളുള്ളവർ തുടങ്ങിയ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുക.

വിധവകളുടെ പുനർവിവാഹം

കാസർകോട്: ഭാര്യ മരിച്ച പുരുഷനെ പുനർവിവാഹത്തിന് പ്രേരിപ്പിക്കുന്ന സമൂഹം സ്ത്രീകളുടെ കാര്യത്തിൽ അത്ര പുരോഗമിച്ചോ? ഇല്ലെന്ന ഉത്തരത്തിൽ നിന്നാണ് 'കൂട്ടി'​െൻറ ജനനം. അസുഖബാധിതരായ മക്കളാണെങ്കിൽ കുടുംബത്തെ ഒഴിവാക്കി പോകുന്ന ഭർത്താക്കന്മാരുണ്ട്. ഇതോടെ മറ്റാരും ഏറ്റെടുക്കാനില്ലാതെ ഒറ്റപ്പെട്ടുപോവുകയാണ് അമ്മമാർ. മറ്റുള്ളവരുടെ ഔദാര്യവും അവഗണനയും സഹിച്ച്​ മുന്നോട്ടുപോകാൻ വിധിക്കപ്പെടുകയാണ് ഇത്തരം വിധവകൾ. പല സ്ഥലങ്ങളിലും അടിമയെപ്പോലെ വീട്ടുജോലി ചെയ്യിക്കുന്ന സ്ഥിതിയും കാണാറുണ്ടെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. താൽപര്യമുള്ളവരുടെ വിവരം ശേഖരിച്ച് പുനർവിവാഹത്തിലൂടെ വിധവകൾക്ക് പുതിയ ജീവിതം സമ്മാനിക്കുകയാണ് 'കൂട്ട്' ലക്ഷ്യമിടുന്നത്.

Tags:    
News Summary - five lakh for koottu project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.