പിടികൂടിയ രൂപമാറ്റം വരുത്തിയ മഹീന്ദ്ര ഥാർ

അപകടകരമായ ൈഡ്രവിങ്​​; യുവാവി​െൻറ ലൈസൻസ് റദ്ദാക്കി

കാസർകോട്​: അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന്​ യുവാവി​െൻറ ലൈസൻസ്​ റദ്ദാക്കി. ഒരുവർഷത്തേക്കാണ്​ നടപടി. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി (19)െൻറ ലൈസൻസാണ് മോ​ട്ടോർ വാഹന വകുപ്പ്​ റദ്ദാക്കിയത്​.

കഴിഞ്ഞ ഫെബ്രുവരി 26നാണ് ൈഡ്രവിങ് ലൈസൻസ്​ ലഭിച്ചത്. അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ഥാറിെൻറ അപകടകരമായ ൈഡ്രവിങ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നത് കലക്ടർ ഡോ. സജിത് ബാബുവിെൻറ ശ്രദ്ധയിൽപെട്ടിരുന്നു.

കലക്ടറുടെ നിർദേശത്തെ തുടർന്ന് ആർ.ടി.ഒ എം.കെ. രാധാകൃഷ്നാണ് നടപടിയെടുത്തത്​. കെ.എസ്​.ടി.പി ചന്ദ്രഗിരി റോഡിൽ ചെമ്മനാട് െവച്ച്​ ഡിവൈഡർ മറികടന്ന് എതിർവശത്തിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. രണ്ടു വിദ്യാർഥികളും ഇയാളുടെ വാഹനത്തിെൻറ പിറകിൽ തൂങ്ങിനിൽപ്പുണ്ടായിരുന്നു. എതിർവശത്തുനിന്ന് വരുകയായിരുന്ന ബൈക്ക് യാത്രക്കാരൻ അപകടം മണത്ത്​ വേഗത്തിൽ വെട്ടിച്ച്​ മാറുകയായിരുന്നു.

എസ്​.എസ്​.എൽ.സി പരീക്ഷ കഴിഞ്ഞ ആഘോഷത്തിൽ പ​ങ്കെടുക്കാനാണ്​ മുഹമ്മദ് റാഷിദ് വാഹനവുമായി എത്തിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. വാടകക്കെടുത്ത വാഹനത്തിലാണ് രൂപമാറ്റം വരുത്തിയത്.

വാഹന ഉടമയായ സ്​ത്രീ ഗൾഫിലാണ്. എൻഫോഴ്സ്​മെൻറ് ആർ.ടി.ഒ ടി.എം. ജഴ്സണിെൻറ നേതൃത്വത്തിൽ എം.വി.ഐ കെ.എം. ബിനീഷ് കുമാർ, എ.എം.വി.ഐമാരായ ഐ.ജി. ജയരാജ് തിലക്, എം. സുധീഷ്, എസ്​.ആർ. ഉദയകുമാർ എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്.  

Tags:    
News Summary - Dangerous driving; young man's license suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.