84 പേര്‍ക്ക് കോവിഡ്; 52 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയിൽ 84 പേര്‍ക്ക് കൂടി കോവിഡ് സ്​ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,090 ആയി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 5668 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ നിരീക്ഷണത്തിലുള്ളത് 6017 പേരാണ്. പുതിയതായി 439 പേരെ കൂടി നിരീക്ഷണത്തിലാക്കി. 516 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 114 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 447 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.