64 പേര്‍ക്ക് കോവിഡ്; 62 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയിൽ 64 പേര്‍ക്കുകൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 816 പേരാണ് ചികിത്സയിലുള്ളത്. വീടുകളില്‍ 6247 പേരും സ്ഥാപനങ്ങളില്‍ 368 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 6615 പേരാണ്. പുതിയതായി 316 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതിയതായി 1064 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 267 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 400 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 62 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 62 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.