മാസ്‌ക് ധരിക്കാത്ത 389 പേര്‍ക്കെതിരെ കേസ്

കാസർകോട്​: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ആഗസ്​റ്റ്​ 23ന് 389 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 24,918 ആയി. അടച്ചുപൂട്ടല്‍ നിർദേശ ലംഘനം: 72 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു കാസർകോട്​: അടച്ചുപൂട്ടല്‍ നി​ർദേശ ലംഘനവുമായി 72 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 132 പേരെ അറസ്​റ്റ്​ ചെയ്തു. ഒരുവാഹനം കസ്​റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3864 ആയി. 5263 പേരെ അറസ്​റ്റ്​ ചെയ്തു. 1331 വാഹനങ്ങള്‍ കസ്​റ്റഡിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.