മാസ്‌ക് ധരിക്കാത്ത 383 പേര്‍ക്കെതിരെ കേസ്

കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ബുധനാഴ്ച 383 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 23,363 ആയി. അടച്ചുപൂട്ടല്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (1), കുമ്പള (3), കാസര്‍കോട് (4), വിദ്യാനഗര്‍ (3), ബദിയഡുക്ക (4), ആദൂര്‍ (3), ബേഡകം (1), മേല്‍പ്പറമ്പ (1), ബേക്കല്‍ (2), അമ്പലത്തറ (2), ഹോസ്ദുര്‍ഗ് (9), നീലേശ്വരം (2), ചന്തേര (3), ചീമേനി (2), ചിറ്റാരിക്കാല്‍ (2), രാജപുരം (2) എന്നീ സ്​റ്റേഷനുകളിലായി ബുധനാഴ്ച 44 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 76 പേർ അറസ്​റ്റിലായി. ഇതോടെ ഇതുവരെ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3639 ആയി. 4904 പേരെ അറസ്​റ്റ്​ ചെയ്തു. 1324 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു. ക്വാറൻറീന്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 877 പേർക്കെതിരെയാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.