Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 11:58 PM GMTമാസ്ക് ധരിക്കാത്ത 383 പേര്‍ക്കെതിരെ കേസ്
text_fieldsbookmark_border
കാസർകോട്: മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ബുധനാഴ്ച 383 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 23,363 ആയി. അടച്ചുപൂട്ടല്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (1), കുമ്പള (3), കാസര്‍കോട് (4), വിദ്യാനഗര്‍ (3), ബദിയഡുക്ക (4), ആദൂര്‍ (3), ബേഡകം (1), മേല്‍പ്പറമ്പ (1), ബേക്കല്‍ (2), അമ്പലത്തറ (2), ഹോസ്ദുര്‍ഗ് (9), നീലേശ്വരം (2), ചന്തേര (3), ചീമേനി (2), ചിറ്റാരിക്കാല്‍ (2), രാജപുരം (2) എന്നീ സ്റ്റേഷനുകളിലായി ബുധനാഴ്ച 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 76 പേർ അറസ്റ്റിലായി. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3639 ആയി. 4904 പേരെ അറസ്റ്റ് ചെയ്തു. 1324 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ക്വാറൻറീന് നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 877 പേർക്കെതിരെയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story