മാസ്‌ക് ധരിക്കാത്ത 341 പേര്‍ക്കെതിരെ കേസ്

കാസർകോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 341 പേര്‍ക്കെതിരെ ബുധനാഴ്ച കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 33249 ആയി. കോവിഡ് നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച 82 പേരെ അറസ്​റ്റ്​ ചെയ്തു. മഞ്ചേശ്വരം (2), കുമ്പള (2), കാസര്‍കോട് (3), വിദ്യാനഗര്‍ (3), ബദിയഡുക്ക (1), ആദൂര്‍ (2), ബേഡകം (1), മേല്‍പറമ്പ (6), ബേക്കല്‍ (2), അമ്പലത്തറ (4), ഹോസ്ദുര്‍ഗ് (3), നീലേശ്വരം (3), ചന്തേര (2), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (3), രാജപുരം (2) എന്നീ സ്‌റ്റേഷനുകളിലായി 46 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. ഇതോടെ ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5521 ആയി. വിവിധ കേസുകളിലായി 8082 പേരെ അറസ്​റ്റ്​ ചെയ്തു. 1335 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.