Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:58 PM GMT Updated On
date_range 17 Sep 2020 11:58 PM GMTമാസ്ക് ധരിക്കാത്ത 341 പേര്‍ക്കെതിരെ കേസ്
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ മാസ്ക് ധരിക്കാത്ത 341 പേര്‍ക്കെതിരെ ബുധനാഴ്ച കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 33249 ആയി. കോവിഡ് നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച 82 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (2), കുമ്പള (2), കാസര്‍കോട് (3), വിദ്യാനഗര്‍ (3), ബദിയഡുക്ക (1), ആദൂര്‍ (2), ബേഡകം (1), മേല്പറമ്പ (6), ബേക്കല്‍ (2), അമ്പലത്തറ (4), ഹോസ്ദുര്‍ഗ് (3), നീലേശ്വരം (3), ചന്തേര (2), ചീമേനി (3), വെള്ളരിക്കുണ്ട് (4), ചിറ്റാരിക്കാല്‍ (3), രാജപുരം (2) എന്നീ സ്റ്റേഷനുകളിലായി 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5521 ആയി. വിവിധ കേസുകളിലായി 8082 പേരെ അറസ്റ്റ് ചെയ്തു. 1335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story