സ്‌പെഷല്‍ പോസ്​റ്റല്‍ വോട്ടിങ്: ലിസ്​റ്റില്‍ പുതിയതായി 292 പേര്‍ കൂടി

കാസർകോട്​: കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സര്‍ട്ടിഫൈഡ് ലിസ്​റ്റ്​ പ്രകാരം മേഖലകള്‍ തിരിച്ചുള്ള സ്‌പെഷല്‍ പോസ്​റ്റല്‍ വോട്ടിങ് ജില്ലയില്‍ പുരോഗമിക്കുകയാണ്. സര്‍ട്ടിഫൈഡ് ലിസ്​റ്റില്‍ ചൊവ്വാഴ്​ച വരെ 1482 പേരാണുള്ളത്. കോവിഡ് സ്ഥിരീകരിച്ച 134 പേരും നിരീക്ഷണത്തില്‍ കഴിയുന്ന 152 പേരുമുള്‍പ്പെടെ ജില്ലയില്‍ ചൊവ്വാഴ്​ച മാത്രം തയാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്​റ്റില്‍ 286 പേരുണ്ട്​. കോവിഡ് പോസിറ്റിവായ രണ്ടും ക്വാറൻറീനിലുള്ള നാലുമുൾപ്പെടെ ആറ്​ ഇതര ജില്ലക്കാരും സര്‍ട്ടിഫൈഡ് ലിസ്​റ്റില്‍ ഉൾപ്പെട്ടു. വോട്ടിങ് മെഷീന്‍ കമീഷനിങ് കാസർകോട്​: പരപ്പ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെയും പരപ്പ ബ്ലോക്ക് പഞ്ചായത്തിലെയും ഇ.വി.എമ്മുകളുടെ കമീഷനിങ്​ ഡിസംബര്‍ 10ന് രാവിലെ 7.45ന് പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട സ്ഥാനാർഥികളോ അവരുടെ ഏജൻറുമാരോ കൃത്യസമയത്ത് കമീഷനിങ്​ നിരീക്ഷിക്കുന്നതിന് ഹാജരാകണമെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) കെ. രവികുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT