കാസർകോട്: കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം മേഖലകള്‍ തിരിച്ചുള്ള സ്‌പെഷല്‍ പോസ്റ്റല്‍ വോട്ടിങ് ജില്ലയില്‍ പുരോഗമിക്കുകയാണ്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചൊവ്വാഴ്ച വരെ 1482 പേരാണുള്ളത്. കോവിഡ് സ്ഥിരീകരിച്ച 134 പേരും നിരീക്ഷണത്തില്‍ കഴിയുന്ന 152 പേരുമുള്‍പ്പെടെ ജില്ലയില്‍ ചൊവ്വാഴ്ച മാത്രം തയാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ 286 പേരുണ്ട്. കോവിഡ് പോസിറ്റിവായ രണ്ടും ക്വാറൻറീനിലുള്ള നാലുമുൾപ്പെടെ ആറ് ഇതര ജില്ലക്കാരും സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉൾപ്പെട്ടു. വോട്ടിങ് മെഷീന്‍ കമീഷനിങ് കാസർകോട്: പരപ്പ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെയും പരപ്പ ബ്ലോക്ക് പഞ്ചായത്തിലെയും ഇ.വി.എമ്മുകളുടെ കമീഷനിങ് ഡിസംബര്‍ 10ന് രാവിലെ 7.45ന് പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ബന്ധപ്പെട്ട സ്ഥാനാർഥികളോ അവരുടെ ഏജൻറുമാരോ കൃത്യസമയത്ത് കമീഷനിങ് നിരീക്ഷിക്കുന്നതിന് ഹാജരാകണമെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) കെ. രവികുമാര്‍ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 12:00 AM GMT Updated On
date_range 2020-12-09T05:30:03+05:30സ്‌പെഷല്‍ പോസ്റ്റല്‍ വോട്ടിങ്: ലിസ്റ്റില്‍ പുതിയതായി 292 പേര്‍ കൂടി
text_fieldsNext Story