ജില്ലയില്‍ 236 പേര്‍ക്കുകൂടി കോവിഡ്

കാസർകോട്​: വ്യാഴാഴ്​ച -19 പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 220 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ ഏഴുപേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒമ്പതുപേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 106 പേര്‍ക്കാണ് കോവിഡ് നെഗറ്റിവായതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിരീക്ഷണത്തിൽ 5358 പേര്‍ വീടുകളില്‍ 3796 പേരും സ്ഥാപനങ്ങളില്‍ 1562 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5358 പേരാണ്. പുതുതായി 649 പേരെകൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം പുതുതായി 1697 സാമ്പിളുകള്‍കൂടി പരിശോധനക്ക്​ അയച്ചു. 370 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 23 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 432 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും​ കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 177 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 13,560 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 806 പേര്‍ വിദേശത്തുനിന്നെത്തിയവരും 611 പേര്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയവരുമാണ്​. 12,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 9389 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 122 ആയി. നിലവില്‍ 4050 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 2242 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂര്‍: 21 ബദിയഡുക്ക: 7 ബളാല്‍: 3 ബേള്ളൂര്‍: 1 ചെമ്മനാട്: 7 ചെങ്കള: 7 ചെറുവത്തൂര്‍: 13 കടന്നപ്പള്ളി: 1 കാഞ്ഞങ്ങാട്: 31 കാസര്‍കോട്: 19 കയ്യൂര്‍ ചീമേനി: 1 കിനാനൂര്‍ കരിന്തളം: 7 കോടോം ബേളൂര്‍: 1 കുമ്പള: 6 കുറ്റിക്കോല്‍: 2 മധൂര്‍: 6 മടിക്കൈ: 5 മംഗല്‍പാടി: 6 മഞ്ചേശ്വരം: 5 മീഞ്ച: 1 മൊഗ്രാല്‍ പുത്തൂര്‍: 1 മുളിയാര്‍: 1 നീലേശ്വരം: 8 പടന്ന: 3 പൈവളിഗ: 1 പള്ളിക്കര: 21 പിലിക്കോട്: 7 പുല്ലൂര്‍ പെരിയ: 29 പുത്തിഗെ: 6 തൃക്കരിപ്പൂര്‍: 1 ഉദുമ: 6 വോര്‍ക്കാടി: 1 വെസ്​റ്റ്​ എളേരി: 1 നെഗറ്റിവായവർ കുറ്റിക്കോല്‍: 1 കുമ്പള: 2 പുല്ലൂര്‍ പെരിയ: 3 ചെമ്മനാട്: 3 പനത്തടി: 1 ബേഡഡുക്ക: 2 പടന്ന: 3 നീലേശ്വരം: 39 വെസ്​റ്റ്​ എളേരി: 1 മടിക്കൈ: 10 പിലിക്കോട്: 3 കാഞ്ഞങ്ങാട്: 16 കയ്യൂര്‍ ചിമേനി: 1 പുത്തിഗെ: 1 മധൂര്‍: 1 ദേലംപാടി: 4 പള്ളിക്കര: 4 ബദിയഡുക്ക: 1 തൃക്കരിപ്പൂര്‍: 2 മീഞ്ച: 1 കോടോം ബേളൂര്‍: 3 അജാനൂര്‍: 2 ഉദുമ: 2 ക്വട്ടേഷന്‍ ക്ഷണിച്ചു കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ഡിസ്​റ്റിങ്യൂസ് മാര്‍ക്ക് സീലുകള്‍ നിര്‍മിച്ചുനൽകാൻ ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ല ഇലക്ഷന്‍ ഓഫിസർ ആൻഡ്​ ജില്ല കലക്ടര്‍, കലക്ടറേറ്റ് കാസര്‍കോട് എന്നീ വിലാസത്തില്‍ ഈ മാസം 15നു വൈകീട്ട്​ മൂന്നിനകം സമര്‍പ്പിക്കണം. വെറ്ററിനറി ഡോക്ടര്‍ നിയമനം കാസർകോട്​: മൃഗസംരക്ഷണ വകുപ്പി​ൻെറ കീഴില്‍ മഞ്ചേശ്വരം ബ്ലോക്കില്‍ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെ മൃഗചികിത്സ സേവനത്തിന്​ വെറ്ററിനറി ഡോക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്​േട്രഷനുമാണ് യോഗ്യത. ഈ മാസം 12ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്​റ്റേഷനില്‍ എ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കാസര്‍കോട് ജില്ല മൃഗസംരക്ഷണ ഓഫിസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 04994 255483.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.