നീലേശ്വരത്ത് എക്സൈസ് സംഘം 180 ലിറ്റർ മദ്യം പിടികൂടി

നീലേശ്വരം: രണ്ട് സ്വകാര്യ കാറുകളിൽ കടത്തുകയായിരുന്ന 180 ലിറ്റർ ഗോവൻ മദ്യം നീലേശ്വരം റേഞ്ച് എക്സൈസ് സംഘം പിടികൂടി. ബുധനാഴ്ച പുലർച്ച നീലേശ്വരം ഹൈവേ ജങ്​ഷനിൽ നടന്ന വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഹൈവേ ജങ്​ഷനിൽ ഞായറാഴ്ച പുലർച്ച 12.30ന് മാരുതി കാറില്‍ കടത്തിയ 135 ലിറ്റര്‍ ഗോവന്‍ മദ്യവുമായി രണ്ട് യുവാക്കളെ ആദ്യം പിടികൂടി. തലശ്ശേരി കൊടുവള്ളി സ്വദേശിയായ പി. രാജീവനെയും (55) തലശ്ശേരി കതിരൂരിലെ കെ.കെ. ഫിറോസിനെയുമാണ്​ (44) അറസ്​റ്റ്​ ചെയ്തത്. മദ്യം കണ്ണൂര്‍, കോഴിക്കോട് ഭാഗത്തെ അനധികൃത മദ്യ ഏജൻറുമാർക്കുവേണ്ടി കടത്തുകയായിരുന്നു. പ്രതികളെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. തുടർന്ന് വീണ്ടും ഞായറാഴ്ച പുലർച്ച 2.30ന് വാഹനപരിശോധനക്കിടെ 45 ലിറ്റര്‍ ഗോവന്‍ മദ്യം മാരുതി ആള്‍ട്ടോ കാറില്‍നിന്ന്​ പിടികൂടി. കാറിലുണ്ടായിരുന്നയാൾ എക്​സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ടു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ. സാദിഖ്​, പ്രിവൻറിവ് ഓഫിസര്‍മാരായ കെ. പീതാംബരന്‍, കെ.വി. വിനോദന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി. നിഷാദ്, മഞ്ജുനാഥ്, കെ. പ്രദീഷ്, കെ.സിജു, ഡ്രൈവര്‍ വിജിത്ത് എന്നിവര്‍ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.