പിലിക്കോട് ഗവ. ഐ.ടി.ഐക്ക് 1.07 ഏക്കർ സ്ഥലം കൈമാറി

ചെറുവത്തൂർ: . സർക്കാർ അനുവദിച്ച ഭൂമിയുടെ ഔദ്യോഗിക രേഖ ഹോസ്ദുർഗ് തഹസിൽദാറിൽനിന്ന്​ ബന്ധപ്പെട്ടവർ ഏറ്റുവാങ്ങി. പിലിക്കോട് പഞ്ചായത്തിലെ കോതോളയിലാണ് ഐ.ടി.ഐ യാഥാർഥ്യമാകുന്നത്. നിലവിൽ വെൽഡർ ട്രേഡ് മാത്രമാണ് ഇവിടെയുള്ളത്. പുതിയ കെട്ടിടം വരുന്നതോടെ ആകർഷകങ്ങളായ നിരവധി കോഴ്സുകൾ പിലിക്കോട്ടേക്കെത്തും. കാലിക്കടവിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ ഇതിനകം മൂന്ന് വർഷം പിന്നിട്ടു. ഈ വർഷം അവസാനത്തോടെ കെട്ടിടം യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രിൻസിപ്പൽ മധുസൂദനൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.