കുടുംബ മാഗസിനൊരുക്കി ഉർദു ദിനാഘോഷം

പടന്ന: ദേശീയ ഉർദു ദിനത്തിൽ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാർഥികൾ. വിദ്യാർഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോൾ ചിത്രരചനയും കാർട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്​തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന മിർസാ ഗാലിബി​ൻെറ ചരമദിനത്തിൽ അദ്ദേഹത്തിനോടുള്ള ആദര സൂചകമായി കൊണ്ടാടുന്ന ദേശീയ ഉർദു ദിനത്തിലാണ് ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ചമൻ ഉർദു ക്ലബ് വിദ്യാർഥികൾ കുടുംബ കൈയെഴുത്ത് മാഗസിൻ പ്രസിദ്ധീകരിച്ചത്. പ്രധാനാധ്യാപകൻ പി.വി. ഭാസ്കരൻ മാസ്​റ്റർ മാഗസിൻ പ്രകാശനം ചെയ്തു. ഓൺലൈനിൽ നടന്ന ആഘോഷ പരിപാടി ദേശീയ അധ്യാപക ജേതാവും അൻജുമൻ തർഖി ഉർദു (ഹിന്ദ്) കേരള ജനറൽ സെക്രട്ടറിയുമായ ഡോ.പി.കെ. അബ്​ദുൽ ഹമീദ് മാസ്​റ്റർ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഉർദു അധ്യാപകൻ എം.പി. അബ്​ദുറഹ്മാൻ ഉർദുദിന സന്ദേശം നൽകി. ഉർദു ക്ലബ് വിദ്യാർഥികളായ ഷബീഹ, ജാസ്മിൻ മുസ്​തഫ, ഫഹീമ, നസ്റിൻ, ഫിദ ഫാത്വിമ, ഫർഹാൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.