കോവിഡ്​ വാക്​സിൻ: മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണം-കെ.യു.ഡബ്ല്യു.ജെ

കാസര്‍കോട്‌: കോവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ മൂന്നാം ഘട്ടത്തിലേക്ക്‌ കടക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെയും വാക്‌സിനേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കാസര്‍കോട്‌ ജില്ല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയുംപോലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിഗണന നല്‍കി വാക്‌സിനേഷ​ൻെറ ഭാഗമാക്കണമെന്ന്‌ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍ തൊഴിലാളികളുടെ സമരം, ഡല്‍ഹിയിലെ കര്‍ഷക സമരം എന്നിവയും ഒത്തുതീര്‍പ്പാക്കണമെന്ന്‌ വിവിധ പ്രമേയങ്ങളിലൂടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ മുഹമ്മദ്‌ ഹാഷിം അധ്യക്ഷത വഹിച്ചു. കെ. രാജേഷ്‌ കുമാര്‍, നഹാസ്‌ പി. മുഹമ്മദ്‌, ജയകൃഷ്‌ണന്‍ നരിക്കുട്ടി, നാരായണന്‍ കരിച്ചേരി, കെ. സുനില്‍കുമാര്‍, അബ്​ദുൽ റഹ്​മാന്‍ ആലൂര്‍, ഷഫീഖ്‌ നസറുല്ല, കെ. ഗംഗാധര, ഷാഫി തെരുവത്ത്‌ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി. പത്​മേഷ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജോ. സെക്രട്ടറി പ്രദീപ്‌ നാരായണന്‍ വരവ്‌ ചെലവ്‌ കണക്ക്‌ അവതരിപ്പിച്ചു. എ.പി. വിനോദ്‌ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT