കാസര്‍കോട്: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെയും വാക്‌സിനേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കാസര്‍കോട് ജില്ല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയുംപോലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിഗണന നല്‍കി വാക്സിനേഷൻെറ ഭാഗമാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാസര്‍കോട്ടെ ഭെല്‍-ഇ.എം.എല്‍ തൊഴിലാളികളുടെ സമരം, ഡല്‍ഹിയിലെ കര്‍ഷക സമരം എന്നിവയും ഒത്തുതീര്‍പ്പാക്കണമെന്ന് വിവിധ പ്രമേയങ്ങളിലൂടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കെ. രാജേഷ് കുമാര്‍, നഹാസ് പി. മുഹമ്മദ്, ജയകൃഷ്‌ണന്‍ നരിക്കുട്ടി, നാരായണന്‍ കരിച്ചേരി, കെ. സുനില്‍കുമാര്‍, അബ്ദുൽ റഹ്മാന് ആലൂര്‍, ഷഫീഖ് നസറുല്ല, കെ. ഗംഗാധര, ഷാഫി തെരുവത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോ. സെക്രട്ടറി പ്രദീപ് നാരായണന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എ.പി. വിനോദ് നന്ദി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:05 AM GMT Updated On
date_range 2021-02-16T05:35:50+05:30കോവിഡ് വാക്സിൻ: മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തണം-കെ.യു.ഡബ്ല്യു.ജെ
text_fieldsNext Story