സമഗ്ര ചികിത്സ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണം

കാഞ്ഞങ്ങാട്​: സമഗ്ര ചികിത്സ പദ്ധതി അട്ടിമറിക്കാനുള്ള ഗവൺമൻെറി​‍ൻെറ നീക്കം അവസാനിപ്പിക്കണമെന്ന്​ കേരള സ്​റ്റേറ്റ്​ സർവിസ് പെൻഷനേഴ്​സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ഇ.ടി. സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ത്രിതല പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച സുമ കുഞ്ഞികൃഷ്ണനെ ആദരിച്ചു. ജില്ല സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സംസ്​ഥാന കൗൺസിൽ അംഗങ്ങളായ യു. ശേഖരൻ നായർ, സി. രത്നാകരൻ, എം. സുധാകരൻ, ജില്ല വൈസ് പ്രസിഡൻറ്​ പി. ബാലകൃഷ്ണൻ, വനിത ഫോറം ജില്ല സെക്രട്ടറി കെ. സരോജിനി, ജില്ല ജോയൻറ്​ സെക്രട്ടറി എം. കുഞ്ഞാമിന എന്നിവർ സംസാരിച്ചു. പി.പി. ബാലകൃഷ്ണൻ സംഘടന റിപ്പോർട്ടും ട്രഷറർ കെ. കൃഞ്ഞികൃഷ്ണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ സ്വാഗതവും വനിത ഫോറം നിയോജക മണ്ഡലം പ്രസിഡൻറ്​ പി.ആർ. രാധാമണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.പി.മുരളീധരൻ (പ്രസി.​), പി.പി. ബാലകൃഷ്​ണൻ (സെക്ര.), കെ.കൃഞ്ഞി കൃഷ്ണൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.