Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 12:05 AM GMT Updated On
date_range 16 Feb 2021 12:05 AM GMTസമഗ്ര ചികിത്സ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: സമഗ്ര ചികിത്സ പദ്ധതി അട്ടിമറിക്കാനുള്ള ഗവൺമൻെറിൻെറ നീക്കം അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ത്രിതല പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച സുമ കുഞ്ഞികൃഷ്ണനെ ആദരിച്ചു. ജില്ല സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ യു. ശേഖരൻ നായർ, സി. രത്നാകരൻ, എം. സുധാകരൻ, ജില്ല വൈസ് പ്രസിഡൻറ് പി. ബാലകൃഷ്ണൻ, വനിത ഫോറം ജില്ല സെക്രട്ടറി കെ. സരോജിനി, ജില്ല ജോയൻറ് സെക്രട്ടറി എം. കുഞ്ഞാമിന എന്നിവർ സംസാരിച്ചു. പി.പി. ബാലകൃഷ്ണൻ സംഘടന റിപ്പോർട്ടും ട്രഷറർ കെ. കൃഞ്ഞികൃഷ്ണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സെക്രട്ടറി പി.പി. ബാലകൃഷ്ണൻ സ്വാഗതവും വനിത ഫോറം നിയോജക മണ്ഡലം പ്രസിഡൻറ് പി.ആർ. രാധാമണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.പി.മുരളീധരൻ (പ്രസി.), പി.പി. ബാലകൃഷ്ണൻ (സെക്ര.), കെ.കൃഞ്ഞി കൃഷ്ണൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story