എയിംസിനായി എ. വിജയരാഘവന് നിവേദനം

കാസർകോട്: കേന്ദ്ര സർക്കാറി​ൻെറ പരിഗണനയിലിരിക്കുന്ന എയിംസിനായുള്ള പ്രപ്പോസലിൽ കാസർകോട്​ ജില്ലയെ പരിഗണി ക്കണമെന്നാവശ്യപ്പെട്ട് ജില്ല എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവന് നിവേദനം നൽകി. ജയ മംഗലത്ത്, അഡ്വ. നിസാം, ഫറി കോട്ടപ്പുറം, ബാലൻ പിലിക്കോട്, താജുദ്ദീൻ പടിഞ്ഞാറ്, കുഞ്ഞികൃഷ്ണൻ അമ്പലത്തറ, റാം കെ.വി.കെ എന്നിവരാണ് നിവേദനം സമർപ്പിച്ചത്. പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT