നഗരസഭ കൗൺസിലർമാർക്ക് സ്വീകരണം നൽകി

കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട്​ നഗരസഭയിലെ പുതുതായി ​െതരഞ്ഞെടുക്കപ്പെട്ട മുഴുവൻ കൗൺസിലർമാർക്കും കാഞ്ഞങ്ങാട് മർച്ചൻറ്​സ് അസോസിയേഷൻ സ്വീകരണം നൽകി. വ്യാപാര ഭവനിൽ നടന്ന സ്വീകരണയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല പ്രസിഡൻറുമായ കെ. അഹമ്മദ് ഷെറീഫ് ഉദ്​ഘാടനം ചെയ്തു. മർച്ചൻറ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ സി. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരെ അനുമോദിച്ച് എ. ഹമീദ്ഹാജി, രാജേന്ദ്രകുമാർ, ഗിരീഷ് നായക്, നിത്യാനന്ദ നായക്, കെ.വി. ലക്ഷ്മണൻ, ശോഭന, ബാബുരാജേന്ദ്ര ഷേണായ് തുടങ്ങിയവർ സംസാരിച്ചു. നിവേദനം എം.വിനോദ് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT