മൃദുനൈപുണ്യങ്ങൾ വികസിപ്പിക്കാൻ കണക്ട് ടു വർക്ക് പരിശീലന പരിപാടി

കാസർകോട്​: അഭ്യസ്തവിദ്യരായ യുവതീ യുവാക്കളുടെ മൃദുനൈപുണ്യങ്ങൾ വികസിപ്പിക്കുക, തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ കണക്ട് ടു വർക്ക് പരിശീലന പരിപാടി നടപ്പിലാക്കുന്നു. ഓരോ പരിശീലന കേന്ദ്രത്തിലും 35 പേർക്ക് വീതം പരിശീലനം നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമാണ് നൽകുക. പേഴ്‌സനൽ സ്‌കിൽസ്, സോഷ്യൽ സ്‌കിൽസ്, ഓർഗനൈസേഷൻ സ്‌കിൽസ്, പ്രഫഷനൽ സ്‌കിൽസ്, പ്രസ​േൻറഷൻ സ്‌കിൽസ്, എൻറർപ്രണർഷിപ് സ്‌കിൽസ് തുടങ്ങിയവ വികസിപ്പിക്കാനാവശ്യമായ പരിശീലനമാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുക. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പി​‍ൻെറ കീഴിലുള്ള അസാപിനെ (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം)യാണ് പരിശീലന ഏജൻസിയായി തിരഞ്ഞെടുത്തിട്ടുള്ളത്. സൻെററുകളും ഫോൺ നമ്പറുകളും. കാസർകോട്​ ബ്ലോക്ക്-ചെമ്മനാട് (9947878002), കാറഡുക്ക ബ്ലോക്ക്-ബേഡഡുക്ക (9539390397), പരപ്പ ബ്ലോക്ക് - കിനാനൂർ കരിന്തളം (9495416869),കാഞ്ഞങ്ങാട് ബ്ലോക്ക്-അജാനൂർ (9605936889), നീലേശ്വരം ബ്ലോക്ക്-പിലിക്കോട് (9947044902), മഞ്ചേശ്വരം ബ്ലോക്ക്-പൈവളിഗെ (9746356181). പരീക്ഷഫലം പ്രസിദ്ധീകരിച്ചു കാസർകോട്​: ഐ.എച്ച്.ആർ.ഡി 2020 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്​റ്റർ ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഒാട്ടോമേഷൻ (ഡി.ഡി.ടി.ഒ.എ) കോഴ്‌സി​ൻെറ റഗുലർ/സപ്ലിമൻെററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലത്തിന് പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റിലും (www.ihrd.ac.in) ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയ അപേക്ഷകൾ ഫെബ്രുവരി 24 വരെ അതത് പരീക്ഷ കേന്ദ്രങ്ങളിൽ പിഴ കൂടാതെയും 27 വരെ 200രൂപ പിഴ സഹിതവും സമർപ്പിക്കാം. ഏപ്രിൽ/മേയ് 2021ലെ 2018 സ്‌കീം സപ്ലിമൻെററി പരീക്ഷക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ മാർച്ച് 20ന് മുമ്പും 200 രൂപ പിഴയോടെ മാർച്ച് 24 വരെയും അതത് സ്ഥാപന മേധാവികൾ മുഖേന സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.