കാറും പിക്​ അപ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

കുമ്പള: . വടകര ചോറോ​െട്ട ജിതിൻ (37), പിതാവ്​ രാജൻ (70), മാതാവ്​ ശൈലജ (60), ഭാര്യ ഗ്രീഷ്മ (28), മകൻ ധീരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗ്രീഷ്മയുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ 10.45ഓടെ ദേശീയപാതയിൽ കുമ്പള മാവിനകട്ടയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിൽ കാസർകോട് ഭാഗത്തേക്ക് വരുകയായിരുന്ന പിക്​ അപ് വാനാണ് ഇടിച്ചത്. ഗ്രീഷ്മയെയും ധീരജിനെയും മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.