അടിപ്പാത ഇപ്പോഴും വെള്ളത്തിനടിയിൽത്തന്നെ

പടന്ന: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം തോട്ടുകര പാലം യാഥാർഥ്യമായെങ്കിലും ദേശീയപാതയുമായി ബന്ധപ്പെടാൻ മാർഗമില്ല. പടന്ന, വലിയ പറമ്പ് പഞ്ചായത്തുകളില​ുള്ളവർക്ക് കാലിക്കടവ് ദേശീയപാതയുമായി എളുപ്പത്തിൽ എത്തിച്ചേരാൻ നിർമിച്ച പാലത്തിന് ചന്തേര പടിഞ്ഞാറിലൂടെ കടന്നുപോകുന്ന റെയിൽ പാളമാണ് തടസ്സം. നാല് വർഷം മുമ്പ് ചന്തേര റെയിൽവേ സ്‌റ്റേഷന് വടക്ക് ഭാഗം അടിപ്പാത നിർമിച്ചിരുന്നുവെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത കാരണം അടിപ്പാതയിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം അസാധ്യമായ നിലയിലാണ്. വേനലി​‍ൻെറ ആരംഭമായിട്ടും അടിപ്പാതയിൽ ഇപ്പോഴും വെള്ളം തന്നെയാണ്. തറനിരപ്പിൽനിന്ന് മൂന്ന് മീറ്റർ ഉയരത്തിൽ പാളം കടന്ന് പോകുന്നിടത്താണ് സാധാരണ അടിപ്പാത എന്ന ആശയം പ്രാവർത്തികമാക്കാറ്. എന്നാൽ, ഇവിടെ താരതമ്യേന താണ സ്ഥലത്ത് ആയതിനാലാണ് അടിപ്പാത പ്രയോജന രഹിതമായത്. ബദൽ സംവിധാനം ഏർപ്പെടുത്തിയാൽ മാത്രമേ പാലം കൊണ്ടുള്ള പ്രയോജനം മൂന്ന് പഞ്ചായത്തിലുള്ളവർക്ക് ലഭിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT