അണയാത്ത അഗ്നികുണ്ഠമായി കുമ്പളയിലെ മാലിന്യക്കൂമ്പാരം

കുമ്പള: . കുമ്പള ഗവ. യു.പി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തി​​‍ൻെറ തെക്കുപടിഞ്ഞാറു മൂലയിലാണ് പ്ലാസ്​റ്റിക് ഉൾപ്പെടെയുള്ള ടൗൺ മാലിന്യം സദാ കത്തിക്കൊണ്ടിരിക്കുന്നത്. ഇത് പരിസര മലിനീകരണത്തിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. സ്കൂൾ റോഡിന് അടുത്തുള്ള അഞ്ച് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അമ്പതിൽപരം വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് രാത്രിയുടെ മറവിൽ ഇവിടെ തള്ളുന്നത്. കടലാസുകളും മറ്റും നിത്യവും കൊണ്ടിടുന്നതിനാൽ മാസങ്ങൾക്കുമുമ്പ് ആരോ കൊളുത്തിയ തീ ഇതുവരെ അണഞ്ഞിട്ടില്ല. തൊട്ടടുത്ത പോസ്​റ്റ്​ ഓഫിസി​ൻെറ സ്ഥലത്താണ് മുമ്പ് മാലിന്യം തള്ളിയിരുന്നത്. എന്നാൽ, കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് ഈ സ്ഥലം കമ്പിവേലി കെട്ടി സംരക്ഷിച്ചതിനാൽ മുഴുവൻ മാലിന്യവും സ്കൂൾ മൈതാനത്താണ് തള്ളുന്നത്. മൂക്കുപൊത്തിയാണ് വിദ്യാർഥികളും പ്രദേശത്തെ വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ഇതിലൂടെ വഴിനടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.