സ്കൂളിന് സൗജന്യമായി ഭൂമി നൽകിയവർക്ക്​ മാണിക്കോത്തി​‍െൻറ ആദരം

സ്കൂളിന് സൗജന്യമായി ഭൂമി നൽകിയവർക്ക്​ മാണിക്കോത്തി​‍ൻെറ ആദരം കാഞ്ഞങ്ങാട്: സ്വന്തമായി ഭൂമിയില്ലാത്തതി​‍ൻെറ പേരിൽ സർക്കാർ ആനുകൂല്യം നഷ്​ടമാവുന്ന മാണി​േക്കാത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിന് സൗജന്യമായി ഭൂമി നൽകിയ മഹാമനസ്കതക്ക്​ മാണിക്കോത്തി​‍ൻെറ ആദരം. അന്തരിച്ച കല്ലട്ര അബ്​ദുൽ ഖാദർ ഹാജിയുടെ മക്കളായ കല്ലട്ര മാഹിൻ ഹാജി, കല്ലട്ര ഇബ്രാഹിം, കല്ലട്ര അബ്​ദുൽ റഹിമാൻ അഷറഫ്, കല്ലട്ര മുഹമ്മദ് ഷെരീഫ്, കല്ലട്ര അബ്​ദു സലാം, കല്ലട്ര മുനീർ, കല്ലട്ര ഖമറുന്നിസ എന്നിവർ ചേർന്ന് 22.5 സൻെറ്​ ഭൂമിയും എം.എൻ. മുഹമ്മദ് ഹാജി അഞ്ച് സൻെറ്​ ഭൂമിയുമാണ് മാണിക്കോത്ത് സ്കൂളിന് സൗജന്യമായി നൽകിയത്. നിലവിലെ വിപണി മൂല്യമനുസരിച്ച് ഇത്രയും ഭൂമിക്ക് ഒന്നരക്കോടിയിലേറെ രൂപ വില വരും. ഈ സ്ഥലത്താണ് മന്ത്രി ഇ. ചന്ദ്രശേഖര​‍ൻെറ ഇടപെടലിനെ തുടർന്ന് ജില്ല വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിൽ കെട്ടിടം പണിയുന്നത്. ചെങ്കളയിലെ മുഹമ്മദ് വടക്കേകരയാണ് കെട്ടിടത്തി​‍ൻെറ കരാർ ഏറ്റെടുത്തിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തിങ്കളാഴ്ച നടന്ന ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ, സ്കൂളിന് സൗജന്യമായി ഭൂമി നൽകിയവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി. ശോഭ അധ്യക്ഷത വഹിച്ചു. manikoth മാണി​േക്കാത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിന് സൗജന്യമായി ഭൂമി നൽകിയവരെ കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.