Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2021 12:00 AM GMT Updated On
date_range 3 Feb 2021 12:00 AM GMTസ്കൂളിന് സൗജന്യമായി ഭൂമി നൽകിയവർക്ക് മാണിക്കോത്തിെൻറ ആദരം
text_fieldsbookmark_border
സ്കൂളിന് സൗജന്യമായി ഭൂമി നൽകിയവർക്ക് മാണിക്കോത്തിൻെറ ആദരം കാഞ്ഞങ്ങാട്: സ്വന്തമായി ഭൂമിയില്ലാത്തതിൻെറ പേരിൽ സർക്കാർ ആനുകൂല്യം നഷ്ടമാവുന്ന മാണിേക്കാത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിന് സൗജന്യമായി ഭൂമി നൽകിയ മഹാമനസ്കതക്ക് മാണിക്കോത്തിൻെറ ആദരം. അന്തരിച്ച കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ മക്കളായ കല്ലട്ര മാഹിൻ ഹാജി, കല്ലട്ര ഇബ്രാഹിം, കല്ലട്ര അബ്ദുൽ റഹിമാൻ അഷറഫ്, കല്ലട്ര മുഹമ്മദ് ഷെരീഫ്, കല്ലട്ര അബ്ദു സലാം, കല്ലട്ര മുനീർ, കല്ലട്ര ഖമറുന്നിസ എന്നിവർ ചേർന്ന് 22.5 സൻെറ് ഭൂമിയും എം.എൻ. മുഹമ്മദ് ഹാജി അഞ്ച് സൻെറ് ഭൂമിയുമാണ് മാണിക്കോത്ത് സ്കൂളിന് സൗജന്യമായി നൽകിയത്. നിലവിലെ വിപണി മൂല്യമനുസരിച്ച് ഇത്രയും ഭൂമിക്ക് ഒന്നരക്കോടിയിലേറെ രൂപ വില വരും. ഈ സ്ഥലത്താണ് മന്ത്രി ഇ. ചന്ദ്രശേഖരൻെറ ഇടപെടലിനെ തുടർന്ന് ജില്ല വികസന പാക്കേജിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിൽ കെട്ടിടം പണിയുന്നത്. ചെങ്കളയിലെ മുഹമ്മദ് വടക്കേകരയാണ് കെട്ടിടത്തിൻെറ കരാർ ഏറ്റെടുത്തിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തിങ്കളാഴ്ച നടന്ന ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ, സ്കൂളിന് സൗജന്യമായി ഭൂമി നൽകിയവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ അധ്യക്ഷത വഹിച്ചു. manikoth മാണിേക്കാത്ത് ഗവ. ഫിഷറീസ് യു.പി സ്കൂളിന് സൗജന്യമായി ഭൂമി നൽകിയവരെ കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story