കെ.പി.വി. കണ്ണൻ അനുസ്മരണം

കാഞ്ഞങ്ങാട്: കമ്യൂണിസ്​റ്റ്​ കർഷക പ്രസ്ഥാനത്തി​‍ൻെറ സമുന്നത നേതാവ് കെ.പി.വി. കണ്ണ​‍ൻെറ 25ാം ചരമദിനത്തി​‍ൻെറ ഭാഗമായി അനുസ്മരണ യോഗം നടത്തി. സി.പി.എം കിഴക്കുംകര മേഖല കമ്മിറ്റികൾ ചേർന്നു നടത്തിയ അനുസ്മരണം ജില്ല കമ്മിറ്റിയംഗം എം. പൊക്ലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. രാജീവൻ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്​.ഐ ജില്ല പ്രസിഡൻറ്​ പി.കെ. നിഷാന്ത് അനുസ്മരണ പ്രഭാഷണം നടത്തി. അജാനൂർ ലോക്കൽ സെക്രട്ടറി കെ.പി. ബാലൻ, എം.വി. രാഘവൻ, എം.കെ. വിജയകുമാർ, രാജേഷ് മണലിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.