കർഷക സമരത്തിന്​ ഐക്യദാർഢ്യവുമായി ചമ്പാരൻ സ്​മരണകൾ

കാഞ്ഞങ്ങാട്​: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ജോയൻറ്​ കൗൺസിൽ നന്മ സാംസ്കാരിക വേദി 'കർഷക സമരത്തിലെ ചമ്പാരൻ സ്മരണകൾ' പരിപാടി സംഘടിപ്പിച്ചു. ബിജു കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. റോഷിൽ ദാസ് അധ്യക്ഷത വഹിച്ചു. ജോയൻറ്​ കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നരേഷ് കുമാർ കുന്നിയൂർ ചമ്പാരൻ സ്മരണകൾ വിശദീകരിച്ചു. എസ്.എൻ. പ്രമോദ്, പ്രസാദ് കരുവളം, കെ. പ്രീത, ഭുവനേന്ദ്രൻ, പ്രദീപ് കുമാർ, സുനിത കരിച്ചേരി, എൻ. യമുന എന്നിവർ സംസാരിച്ചു. എ.വി. ശശിധരൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT