ഉപ്പുവെള്ളം കയറൽ; പ്രത്യേക യോഗം ചേര്‍ന്നു

നീലേശ്വരം: തീരദേശ മേഖലയില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും കുടിവെള്ളം ഉപയോഗശൂന്യമാവുകയും ചെയ്യുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിന്​ എം. രാജഗോപാലന്‍ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേര്‍ന്നു. ഉപ്പ​ുവെള്ളം കയറുന്നത് തടയുന്നതിന്​ പദ്ധതികള്‍ തയാറാക്കുന്നതിനും മുന്‍ഗണന ക്രമത്തില്‍ ക്രോഡീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കി സർക്കാറിന്​ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാൻ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിർദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി, ഇറിഗേഷന്‍ അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ എ.പി. സുധാകരന്‍, മേജര്‍ ഇറിഗേഷന്‍ അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ പി. രമേശന്‍, അസി. എൻജിനീയര്‍മാരായ ഫെമി മരിയ തോമസ്, മധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.