കർഷക സമരത്തെ പിന്തുണച്ച് ഉപവാസം

വെള്ളരിക്കുണ്ട്​: ഡൽഹിയിലെ കർഷകസമരത്തെ പിന്തുണച്ച് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ദേശവ്യാപകമായി ഉപവാസമനുഷ്ഠിക്കാനുള്ള കർഷക സമരസമിതിയുടെ ആഹ്വാനമനുസരിച്ച് ശനിയാഴ്​ച വെള്ളരിക്കുണ്ടിൽ ഉപവാസവും ജനസഭയും സംഘടിപ്പിക്കും. കർഷക ഐക്യവേദി വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉപവാസം രാവിലെ ഒമ്പതിന്​ റിട്ട. ഐ.ജി കെ.വി. മധുസൂദനൻ ഉദ്​ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന്​​ ആരംഭിക്കുന്ന ജനസഭ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ് ഉദ്​ഘാടനം ചെയ്യും. ഗ്രീൻ വാല്യൂസ് സൊസൈറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, വൺ ഇന്ത്യ വൺ പെൻഷൻ, കൃഷിപാഠം ഫാർമേഴ്സ് ക്ലബ്, ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്, ഗാന്ധിയൻ കലക്ടിവ് എന്നീ സംഘടനകളുടെ പ്രതിനിധികളായി സി.സി. ഗിരിജ, ജിമ്മി ഇടപ്പാടിയിൽ, ​ഡൊമിനിക് ആനാനുറുമ്പിൽ, കെ.വി.കെ. പത്മനാഭൻ, സി.കെ. അപ്പു നായർ ചൂരിക്കാടൻ, ജോസുകുട്ടി കീരൻചിറ, സണ്ണി പൈകട എന്നിവരാണ് ഉപവാസമനുഷ്ഠിക്കുന്നത്. കർഷകസമരത്തെ പിന്തുണക്കുന്ന വിവിധ സംഘടന പ്രവർത്തകർ ഉപവാസപ്പന്തലിലെത്തി അനുഭാവം പ്രകടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.