വെള്ളരിക്കുണ്ട്: ഡൽഹിയിലെ കർഷകസമരത്തെ പിന്തുണച്ച് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ദേശവ്യാപകമായി ഉപവാസമനുഷ്ഠിക്കാനുള്ള കർഷക സമരസമിതിയുടെ ആഹ്വാനമനുസരിച്ച് ശനിയാഴ്ച വെള്ളരിക്കുണ്ടിൽ ഉപവാസവും ജനസഭയും സംഘടിപ്പിക്കും. കർഷക ഐക്യവേദി വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉപവാസം രാവിലെ ഒമ്പതിന് റിട്ട. ഐ.ജി കെ.വി. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ജനസഭ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. ഗ്രീൻ വാല്യൂസ് സൊസൈറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, വൺ ഇന്ത്യ വൺ പെൻഷൻ, കൃഷിപാഠം ഫാർമേഴ്സ് ക്ലബ്, ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്, ഗാന്ധിയൻ കലക്ടിവ് എന്നീ സംഘടനകളുടെ പ്രതിനിധികളായി സി.സി. ഗിരിജ, ജിമ്മി ഇടപ്പാടിയിൽ, ഡൊമിനിക് ആനാനുറുമ്പിൽ, കെ.വി.കെ. പത്മനാഭൻ, സി.കെ. അപ്പു നായർ ചൂരിക്കാടൻ, ജോസുകുട്ടി കീരൻചിറ, സണ്ണി പൈകട എന്നിവരാണ് ഉപവാസമനുഷ്ഠിക്കുന്നത്. കർഷകസമരത്തെ പിന്തുണക്കുന്ന വിവിധ സംഘടന പ്രവർത്തകർ ഉപവാസപ്പന്തലിലെത്തി അനുഭാവം പ്രകടിപ്പിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:02 AM GMT Updated On
date_range 2021-01-30T05:32:41+05:30കർഷക സമരത്തെ പിന്തുണച്ച് ഉപവാസം
text_fieldsNext Story