കെ. കൃഷ്‌ണന്‍ സ്‌മാരക അവാര്‍ഡ്‌ സമ്മാനിച്ചു

കാസര്‍കോട്‌: പ്രസ്‌ ക്ലബ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ. കൃഷ്‌ണന്‍ സ്‌മാരക മാധ്യമ അവാര്‍ഡ്‌ മാതൃഭൂമി ബദിയടുക്ക ലേഖകന്‍ വി. ഉണ്ണികൃഷ്‌ണന്‌ സമ്മാനിച്ചു. കെ. കൃഷ്‌ണന്‍ അനുസ്‌മരണ ചടങ്ങ് ഉദ്ഘാടനവും അവാര്‍ഡ്‌ ദാനവും എം. രാജഗോപാല്‍ എം.എല്‍.എ നിർവഹിച്ചു. പ്രസ്‌ ക്ലബ് പ്രസിഡൻറ് മുഹമ്മദ്‌ ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ വൈസ്‌ ചെയര്‍മാന്‍ എ. അബ്​ദുറഹ്മാന്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രസ്‌ ക്ലബ് ജോ. സെക്രട്ടറി പ്രദീപ്‌ നാരായണന്‍ അവാര്‍ഡ്‌ ജേതാവിനെ പരിചയപ്പെടുത്തി. സെക്രട്ടറി കെ.വി. പത്മേഷ്‌ സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു. വി.ഇ. ഉണ്ണികൃഷ്‌ണന്‍ മറുപടി പ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.