പോപുലർ ഫ്രണ്ട് യൂനിറ്റി മാർച്ച് സ്വാഗതസംഘം

കാസർകോട്​: 'രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം' പോപുലർ ഫ്രണ്ട് ദിനത്തി​‍ൻെറ ഭാഗമായി ഫെബ്രുവരി 17ന്​ കാസർകോട്​ ബദിയടുക്കയിൽ സംഘടിപ്പിക്കുന്ന യൂനിറ്റി മാർച്ചി​‍ൻെറ വിജയത്തിന്​ സ്വാഗതസംഘം രൂപവത്​കരിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് കേരളത്തിൽ 18 സ്ഥലങ്ങളിൽ യൂനിറ്റി മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ബദിയടുക്കയിൽ വിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ചു. ജില്ല പ്രസിഡൻറ്​ സി.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ചെയർമാനായി വൈ. മുഹമ്മദ്, ജനറൽ കൺവീനറായി ടി.ഐ. ആഷിഫ് എന്നിവരെ തെരഞ്ഞെടുത്തു. ഖാദർ എരിയാൽ, പി.എ. ഗഫൂർ, ടി.കെ. ഹാരിസ്, ഖാദർ അറഫ, മുഹമ്മദലി, സിദ്ദീഖ് പെർള (കൺവീനർമാർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.