മലയോര ഹൈവേക്ക്​ വനഭൂമി; തടസ്സങ്ങൾ ഉടൻ മാറിക്കിട്ടുമെന്ന് മന്ത്രി

വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിർമാണത്തിലെ കോളിച്ചാൽ മുതൽ ചിറ്റാരിക്കാൽ വരെ വനഭൂമിയിലൂടെ കടന്നുപോകുന്നതിലുള്ള തടസ്സങ്ങൾ ഉടൻ മാറിക്കിട്ടുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ഇതിനായി വനം വകുപ്പുമായുള്ള ചർച്ചകൾ പുരോഗതിയിലാണ്. പുതിയ പാത നിർമിക്കുമ്പോൾ നിലവിലുള്ള സ്ഥലം കൂടാതെ വനഭൂമി ഉപയോഗപ്പെടുത്താൻ കേന്ദ്ര വനം വകുപ്പി​‍ൻെറ പ്രത്യേക അനുമതികൂടി വേണ്ടതുണ്ട്. ഓരോ റീച്ചിലും ആവശ്യമായ വനഭൂമിയുടെ കണക്ക് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. ഹൈവേ നിർമാണം വൈകുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്​. എങ്കിലും സർക്കാർ മലയോര ഹൈവേ നിർമാണ കാര്യത്തിൽ പ്രത്യേക പരിഗണനയാണ് നൽകുന്നത്​. ഇതു സംബന്ധിച്ചുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവുമാണെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.