വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിർമാണത്തിലെ കോളിച്ചാൽ മുതൽ ചിറ്റാരിക്കാൽ വരെ വനഭൂമിയിലൂടെ കടന്നുപോകുന്നതിലുള്ള തടസ്സങ്ങൾ ഉടൻ മാറിക്കിട്ടുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ഇതിനായി വനം വകുപ്പുമായുള്ള ചർച്ചകൾ പുരോഗതിയിലാണ്. പുതിയ പാത നിർമിക്കുമ്പോൾ നിലവിലുള്ള സ്ഥലം കൂടാതെ വനഭൂമി ഉപയോഗപ്പെടുത്താൻ കേന്ദ്ര വനം വകുപ്പിൻെറ പ്രത്യേക അനുമതികൂടി വേണ്ടതുണ്ട്. ഓരോ റീച്ചിലും ആവശ്യമായ വനഭൂമിയുടെ കണക്ക് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. ഹൈവേ നിർമാണം വൈകുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്. എങ്കിലും സർക്കാർ മലയോര ഹൈവേ നിർമാണ കാര്യത്തിൽ പ്രത്യേക പരിഗണനയാണ് നൽകുന്നത്. ഇതു സംബന്ധിച്ചുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവുമാണെന്നും മന്ത്രി പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2021 12:19 AM GMT Updated On
date_range 2021-01-26T05:49:09+05:30മലയോര ഹൈവേക്ക് വനഭൂമി; തടസ്സങ്ങൾ ഉടൻ മാറിക്കിട്ടുമെന്ന് മന്ത്രി
text_fieldsNext Story