ബദിയടുക്കയിൽ രാത്രികാലം പ്രാഥമിക ചികിത്സക്കുപോലും ഇടമില്ല; സർക്കാർ ആരോഗ്യ കേന്ദ്രം വൈകീ​േട്ടാടെ നിലക്കും

ബദിയടുക്ക: ബദിയടുക്കയിൽ രാത്രി ചികിത്സക്ക് ഇടമില്ല. ബദിയടുക്കയിലെ സർക്കാർ ആരോഗ്യ കേന്ദ്രം വൈക​ീ​േട്ടാടെ അടക്കും. നേരത്തെ ബദിയടുക്ക ടൗണിൽ വീട് കേന്ദ്രീകരിച്ച്, ഈയടുത്ത് മരിച്ച ഡോ. മുഹമ്മദ് കുഞ്ഞിയുടെ ക്ലിനിക്​ രാത്രി സേവനം ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ഇതില്ലാതായതോടെ രാത്രി ചികിത്സ കിട്ടണമെങ്കിൽ 20 കിലോമീറ്റർ താണ്ടി കാസർകോട് ആശുപത്രിയിൽ എത്തണം. ഒരാഴ്​ച മുമ്പ് ബദിയടുക്ക-മൂക്കമ്പാറയിലെ 17 വയസ്സുള്ള പെൺകുട്ടി ശ്വാസതടസ്സംമൂലം മരിച്ച സംഭവമുണ്ടായിരുന്നു. രാത്രി അടിയന്തര ചികിത്സക്ക് ബദിയടുക്കയിൽ സൗകര്യം ഇല്ലാത്തതിനാലാണ്​ കുട്ടിയെ കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തുംമുമ്പ്​ കുട്ടി മരിച്ചു. ഇത്തരത്തിലുള്ള പല സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ഒരു അപകടം നടന്നാൽപോലും പ്രാഥമിക ചികിത്സ നടത്താൻ കഴിയാതെ ബദിയടുക്ക സി.എച്ച്.സി നോക്കികുത്തിയായി നിൽക്കുന്നു. നിലവിൽ മെഡിക്കൽ ഓഫിസർക്കു പുറമെ ഏഴു ഡോക്ടർമാരുണ്ട്. ഇതിൽ ഒരു ഡോക്ടർ കുംബഡാജെ ആരോഗ്യ കേന്ദ്രത്തിലെ പി.എച്ച്.സി വഴിയാണ് വന്നത്. മ​െറ്റാരു ഡോക്ടർ ജനവരി 31ന് മാറിപ്പോകാൻ നിൽക്കുന്നു. മൂന്ന് സ്​റ്റാഫ് നഴ്​സ് ഉണ്ട്. ഇതിൽ ഒരു നഴ്​സ് പ്രസവ ലീവിന് പോകാൻ തയാറായി നിൽക്കുന്നു. എന്നാലും ഐ.പി തുടങ്ങാനുള്ള സേവനം ഉ​െണ്ടന്ന ആവശ്യമാണ് ജനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. പട്ടികജാതി, പട്ടികവർഗ ഉൾപ്പെടെയുള്ള കോളനി കുടുംബങ്ങൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കിടത്തി ചികിത്സിക്കാൻ 30 കിടക്കകളും മറ്റു അനുബന്ധ സൗകര്യങ്ങളുമുള്ള സി.എച്ച്.സി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ ബന്ധപ്പെട്ട അധികാരികൾ കണ്ണുതുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​. ഡോക്ടർമാരുടെയും സ്​റ്റാഫ് അംഗങ്ങളുടെയും എണ്ണം വർധിച്ചാൽ ഐ.പി തുടങ്ങുന്നതിന് ബുദ്ധിമുട്ടിെല്ലന്ന് മെഡിക്കൽ ഓഫിസർ സത്യശങ്കര ഭട്ട് 'മാധ്യമ'ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT