ബദിയടുക്ക: ബദിയടുക്കയിൽ രാത്രി ചികിത്സക്ക് ഇടമില്ല. ബദിയടുക്കയിലെ സർക്കാർ ആരോഗ്യ കേന്ദ്രം വൈകീേട്ടാടെ അടക്കും. നേരത്തെ ബദിയടുക്ക ടൗണിൽ വീട് കേന്ദ്രീകരിച്ച്, ഈയടുത്ത് മരിച്ച ഡോ. മുഹമ്മദ് കുഞ്ഞിയുടെ ക്ലിനിക് രാത്രി സേവനം ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ഇതില്ലാതായതോടെ രാത്രി ചികിത്സ കിട്ടണമെങ്കിൽ 20 കിലോമീറ്റർ താണ്ടി കാസർകോട് ആശുപത്രിയിൽ എത്തണം. ഒരാഴ്ച മുമ്പ് ബദിയടുക്ക-മൂക്കമ്പാറയിലെ 17 വയസ്സുള്ള പെൺകുട്ടി ശ്വാസതടസ്സംമൂലം മരിച്ച സംഭവമുണ്ടായിരുന്നു. രാത്രി അടിയന്തര ചികിത്സക്ക് ബദിയടുക്കയിൽ സൗകര്യം ഇല്ലാത്തതിനാലാണ് കുട്ടിയെ കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തുംമുമ്പ് കുട്ടി മരിച്ചു. ഇത്തരത്തിലുള്ള പല സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ഒരു അപകടം നടന്നാൽപോലും പ്രാഥമിക ചികിത്സ നടത്താൻ കഴിയാതെ ബദിയടുക്ക സി.എച്ച്.സി നോക്കികുത്തിയായി നിൽക്കുന്നു. നിലവിൽ മെഡിക്കൽ ഓഫിസർക്കു പുറമെ ഏഴു ഡോക്ടർമാരുണ്ട്. ഇതിൽ ഒരു ഡോക്ടർ കുംബഡാജെ ആരോഗ്യ കേന്ദ്രത്തിലെ പി.എച്ച്.സി വഴിയാണ് വന്നത്. മെറ്റാരു ഡോക്ടർ ജനവരി 31ന് മാറിപ്പോകാൻ നിൽക്കുന്നു. മൂന്ന് സ്റ്റാഫ് നഴ്സ് ഉണ്ട്. ഇതിൽ ഒരു നഴ്സ് പ്രസവ ലീവിന് പോകാൻ തയാറായി നിൽക്കുന്നു. എന്നാലും ഐ.പി തുടങ്ങാനുള്ള സേവനം ഉെണ്ടന്ന ആവശ്യമാണ് ജനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. പട്ടികജാതി, പട്ടികവർഗ ഉൾപ്പെടെയുള്ള കോളനി കുടുംബങ്ങൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കിടത്തി ചികിത്സിക്കാൻ 30 കിടക്കകളും മറ്റു അനുബന്ധ സൗകര്യങ്ങളുമുള്ള സി.എച്ച്.സി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ ബന്ധപ്പെട്ട അധികാരികൾ കണ്ണുതുറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഡോക്ടർമാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും എണ്ണം വർധിച്ചാൽ ഐ.പി തുടങ്ങുന്നതിന് ബുദ്ധിമുട്ടിെല്ലന്ന് മെഡിക്കൽ ഓഫിസർ സത്യശങ്കര ഭട്ട് 'മാധ്യമ'ത്തോട് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2021 12:03 AM GMT Updated On
date_range 2021-01-24T05:33:05+05:30ബദിയടുക്കയിൽ രാത്രികാലം പ്രാഥമിക ചികിത്സക്കുപോലും ഇടമില്ല; സർക്കാർ ആരോഗ്യ കേന്ദ്രം വൈകീേട്ടാടെ നിലക്കും
text_fieldsNext Story