തൊഴിൽ പരിശീലനം

കാസർകോട്​: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷ​‍ൻെറയും ബ്രിഡ്ജ് പോയൻറ്​ സ്‌കില്‍സ് ആൻഡ്​ നെറ്റ്​വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡി​‍ൻെറയും സഹകരണത്തോടെ ജില്ലയിലെ ഒ.ബി.സി, ഒ.ഇ.സി, എസ്.ഇ/എസ്‌.സി വിഭാഗത്തിലെ തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി സൗജന്യ ടയര്‍ ഫിറ്റര്‍ കോഴ്‌സ് നടത്തുന്നു. 18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപെന്‍ഡും ലഭിക്കും. താല്‍പര്യമുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡി​‍ൻെറ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10ന് പിന്നാക്ക വിഭാഗ വികസന കോര്‍പറേഷ​‍ൻെറ ജില്ല ഓഫിസില്‍ ചർച്ചക്ക്​ ഹാജരാകണം. ഫോണ്‍: 04994 227060. നടപ്പാത: തുക അനുവദിച്ചു നീലേശ്വരം: ചാത്തമത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള നടപ്പാതയുടെ നിർമാണ പ്രവൃത്തിക്കായി തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാല​‍ൻെറ പ്രത്യേക വികസന നിധിയില്‍നിന്ന് 4,50,000 രൂപ അനുവദിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു കുറ്റിക്കോൽ: ബേഡഡുക്കയില്‍ മൃഗസംരക്ഷണ വകുപ്പിനുവേണ്ടി നിർമിക്കുന്ന ആട് ഫാം പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 255483.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.