സുമനസ്സുകൾ തീർത്ത വീടി​‍െൻറ പാലുകാച്ചൽ നാളെ

സുമനസ്സുകൾ തീർത്ത വീടി​‍ൻെറ പാലുകാച്ചൽ നാളെ തൃക്കരിപ്പൂർ: അപകർഷതയില്ലാതെ അവൾക്കിനി കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കാം. മാടക്കാൽ തുരുത്തിലെ മാനോഹരതീരത്തേക്ക് വരാൻ കൊതിച്ചവരെയൊക്കെ അവൾ എന്തെങ്കിലും കാരണംപറഞ്ഞ്​ വിലക്കുമായിരുന്നു. അതൊക്കെ പഴയകഥ. ഇക്കാര്യം മനസ്സിലാക്കിയ കൈക്കോട്ടുകടവ് പൂക്കോയതങ്ങൾ ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർ എട്ടാം ക്ലാസുകാരിയുടെ വീട്ടിലേക്ക് അവളറിയാതെ ചെല്ലുകയായിരുന്നു. 'കൂട്ടുകൂടാം കൂടൊരുക്കാം' എന്നൊരു പദ്ധതിതന്നെ രൂപപ്പെടുന്നത് അങ്ങനെയാണ്. പ്ലാസ്​റ്റിക് ഷീറ്റും ഓലയും പഴകിയ ഓടും മേൽക്കൂരതീർക്കുന്ന ഒറ്റമുറി കുടിലിലാണ് കുടുംബം കഴിഞ്ഞുപോന്നത്. അച്ഛനുമമ്മയും കൂലിവേല ചെയ്താണ് കുടുംബം പുലരുന്നത്. അധ്യാപക രക്ഷാകർതൃ സമിതിക്കൊപ്പം നാട്ടുകാരും സഹാപാഠികളും ആഞ്ഞുപിടിച്ചപ്പോൾ ഒരുവർഷത്തിനിപ്പുറം പഴയ കുടിലി​‍ൻെറ സ്ഥാനത്ത് നല്ലൊരു വീട് ഒരുങ്ങിക്കഴിഞ്ഞു. എട്ടു ലക്ഷം രൂപ ചെലവിട്ടാണ് വീടുപണി പൂർത്തീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങൾമൂലം നിർമാണ പ്രവർത്തനങ്ങൾ ഇടക്ക് തടസ്സപ്പെട്ടിരുന്നു. സ്‌കൂളിലെ വിദ്യാർഥികളായ മറ്റു മൂന്നു പേർക്കുകൂടി പദ്ധതിവഴി ഭവനനിർമാണ സഹായം നൽകിയിട്ടുണ്ട്. സ്‌കൂളിലെ എൻ.എസ്എസ് വളൻറിയർമാർ മറ്റൊരു കുട്ടിയുടെ വീട്​ നിർമാണത്തിൽ നേരിട്ട് പങ്കാളികളായിട്ടുണ്ട്. 2019 ഡിസംബർ 15ന് ജില്ല കലക്ടർ ഡി. സജിത് ബാബു തറക്കല്ലിട്ട വീടി​ൻെറ താക്കോൽദാനം തിങ്കളാഴ്ച രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. പടം tkp House കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിക്കായി മാടക്കാലിൽ ഒരുങ്ങിയ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.