വിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ആറ്​ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യാർഥം ടെലിവിഷൻ നൽകി. ബി.ആർ.സി നാട്ടരങ്ങ് പഠന ക്യാമ്പി​‍ൻെറ ഭാഗമായി തീരദേശ പ്രദേശങ്ങളിലും മലയോര മേഖലകളിലും നടത്തിയ പഠന സർവേയിലാണ് ഗുണഭോക്​താക്കളെ കണ്ടെത്തിയത്. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, ജി.യു.പി.എസ് പറക്കളായി, ജി.എച്ച്.എസ്.എസ് മടിക്കൈ സെക്കൻഡ്​, സൻെറ്​ മേരീസ് എച്ച്.എസ് മാലക്കല്ല്​, ജി.എച്ച്.എസ് കൊട്ടോടി എന്നീ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ടി.വി നൽകിയത്. കുട്ടികൾക്കുള്ള ടി.വി വിതരണം എസ്.എസ്.കെ ജില്ല പ്രോജക്ട്​ കോഒാഡിനേറ്റർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് എ.ഇ.ഒ ജയരാജ് അധ്യക്ഷത വഹിച്ചു. ഡയറ്റ് ​െലക്ചറർ ഇ.വി. നാരായണൻ സ്പോൺസർമാരെ കണ്ടെത്തുന്നതിന് നേതൃത്വം നൽകി. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ, ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ, സി.ആർ.സി കോഒാഡിനേറ്റർമാരായ പി. ശ്രീജ, ലതിക, പി. നിഷ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT