Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 12:03 AM GMT Updated On
date_range 21 Jan 2021 12:03 AM GMTവിദ്യാർഥികൾക്ക് ടെലിവിഷൻ നൽകി
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ആറ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യാർഥം ടെലിവിഷൻ നൽകി. ബി.ആർ.സി നാട്ടരങ്ങ് പഠന ക്യാമ്പിൻെറ ഭാഗമായി തീരദേശ പ്രദേശങ്ങളിലും മലയോര മേഖലകളിലും നടത്തിയ പഠന സർവേയിലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, ജി.യു.പി.എസ് പറക്കളായി, ജി.എച്ച്.എസ്.എസ് മടിക്കൈ സെക്കൻഡ്, സൻെറ് മേരീസ് എച്ച്.എസ് മാലക്കല്ല്, ജി.എച്ച്.എസ് കൊട്ടോടി എന്നീ സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ടി.വി നൽകിയത്. കുട്ടികൾക്കുള്ള ടി.വി വിതരണം എസ്.എസ്.കെ ജില്ല പ്രോജക്ട് കോഒാഡിനേറ്റർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് എ.ഇ.ഒ ജയരാജ് അധ്യക്ഷത വഹിച്ചു. ഡയറ്റ് െലക്ചറർ ഇ.വി. നാരായണൻ സ്പോൺസർമാരെ കണ്ടെത്തുന്നതിന് നേതൃത്വം നൽകി. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ, ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ, സി.ആർ.സി കോഒാഡിനേറ്റർമാരായ പി. ശ്രീജ, ലതിക, പി. നിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story