ഫ്യൂവൽ വർക്കേഴ്സ് യൂനിയൻ ആർ.ടി ഓഫിസ്​ മാർച്ച്​

കാഞ്ഞങ്ങാട്: ഫ്യൂവൽ സിലിണ്ടർ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്ക് ഹെവി ലൈസൻസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, ഒ.ടി.പി നമ്പർ നിർബന്ധമാക്കിക്കൊണ്ടുള്ള കമ്പനിയുടെ വിതരണ രംഗത്തെ പരിഷ്കാരം ഏകപക്ഷീയമായി നടപ്പിലാക്കരുത്, സി.എൻ.ജി പദ്ധതി മൂലം തൊഴിൽ നഷ്​ടപ്പെടുന്നവരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഫ്യൂവൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്​ഘാടനം ചെയ്തു. കെ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കാറ്റാടി കുമാരൻ, കെ.വി. രാഘവൻ എന്നിവർ സംസാരിച്ചു. ബോസ് മാത്യു സ്വാഗതം പറഞ്ഞു. കരുണാകരൻ, അനീഷ്, മോഹനൻ, സുമേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജോ. ആർ.ടി.ഒക്ക് നിവേദനം നൽകിയാണ്​ തൊഴിലാളികൾ പിരിഞ്ഞത്​. fuel ജില്ല ഫ്യൂവൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫിസിലേക്ക് നടന്ന മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.