ബോട്ടണി കോഴ്സിന്​ തുടക്കം

നീലേശ്വരം: കിനാനൂർ കരിന്തളം ഗവ. കോളജിന് പുതുതായി അനുവദിച്ച ബി.എസ്​സി ബോട്ടണി കോഴ്സും ക്ലാസ്മുറികളും മുൻ എം.പി പി. കരുണാകരൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ടി.എസ്. ശ്രീജ, പഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ ടി.വി. ശാന്ത, വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത് കുമാർ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ഷൈജമ്മ ബെന്നി, വാർഡ് അംഗം ടി.എസ്. ബിന്ദു, കെ.പി. നാരായണൻ, അഡ്വ. കെ.കെ. നാരായണൻ, എൻ. പുഷ്പരാജൻ, അഡ്വ. കെ. രാജഗോപാലൻ, കുരിയകോസ് പ്ലാപ്പറമ്പൻ, മോഹനൻ കാലിച്ചനടുക്കം, കോളജ് യൂനിയൻ ചെയർമാൻ കെ. ശ്രീഹരി, യൂനിയൻ സെക്രട്ടറി വിമൽ പ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.